വാടിയ ചെമ്പകപൂക്കൾ

ഇന്നെൻ മുറ്റത്തെ ചെമ്പകചോട്ടിൽ ഒരുപിടി വാടിയ ചെമ്പകപൂക്കൾ
സന്ധ്യ മയങ്ങുമ്പോൾ നന്ദ്യാർവട്ടപൂവുകൾ വിരിയുമ്പോൾ
ഒരുപിടി കനലായ് എരിയുന്നു നെഞ്ചിൽ വാടിയ ചെമ്പകപൂക്കൾ

ഇനിയേതു പൂ വിടർന്നാലും ഇനിയേതു വാസന്തം പുണർന്നാലും
ഞാൻ നുകർന്നൊരാ സുഗന്ദം മറക്കുവാനാകുമോ
ഇനിയെത്ര മറവികൾ മാടിവിളിച്ചാലും

വാക്കുകൾ വരികൾ വർണങ്ങളായി ഏഴുകളങ്ങളിൽ ഒളിപ്പിച്ചു
മാരിവിൽ കവിത കുറിക്കുന്ന പോലെ
വർണങ്ങളാലെ മഴവില്ലു തീർക്കും ഒരു വാസന്തം
മനസ്സിൽ മായാതെ നില്പൂ മറയാതെ നില്പൂ

Comments

Popular Posts