
സൗമ്യഭാവങ്ങളിൽ ശാന്തമീ സാഗരം , സാന്ദ്രമായ് സായന്തനം
ലോലലാളനങ്ങളാൽ പുല്കിയീ തിരകളും തരളമീ തീരവും
ഈ രാവിണ്‍ പാനപാത്രം ലാവിൻ ലഹരിയാൽ നുരയവേ
താരജാലം മിഴിചിമ്മവേ , മനമൊരുകടലായ് മാറവേ
തിരപുല്കുമൊരുതീരമായ് മനസ്സിൻ തീരമേറിയോർമ്മകൾ
മിഴികളിൽ നനവായ് പടരുമീ ഹൃദയമർമ്മരങ്ങളാൽ ,
ചുടുവേനൽ തീക്കനൽ ചൊരിയും മാരിയിൽ തളിരിടും
താരുണ്യമീ നെഞ്ചിൽ കൂടുകൂട്ടുമീ ഹരിതമാമോർമ്മകൾ


Comments
Post a Comment