ജാലകം

എന്റെ ജാലകങ്ങൾ ശൂന്യമായ് 
കിളികളും കളനാദവും കൂടൊഴിഞ്ഞു പോകവേ 
തെന്നൽ വഴിമാറി എങ്ങുപോയ് 
നേരുണർന്ന പുലരികൾ കണികണ്ടുണർന്ന ജാലകം 
കണ്ടു കൊതിച്ചതും കാതിനിമ്പം പകർന്നതും 
ഗന്ധം നുകർന്നതും ഉണ്ടു നിറഞ്ഞതും 
ഓർമ്മകൾ മാത്രമായ്‌ അരികിലോടിയണയവെ 
ഞാൻ പകർന്നതും നീ നുകർന്നതും 
ജലരേഖപോൽ മാഞ്ഞു പോകിലും 
കാണാപൊന്നും തേടി കടൽ കടന്ന വഴികളിൽ 
ഓരോ ശ്വാസ കാറ്റിലും നുകരുന്നു ഞാനെന്റെ നാടിൻ സുഗന്ധം 
വാക്കിനാൽ നൊന്ദ മനസ്സുമായ് 
തീരാത്ത പരിഭവങ്ങളാൽ മുറിവേൽക്കുവാൻ 
തുടരുമീ പ്രവാസം 
ആശാനാളങ്ങൾ തെളിഞ്ഞും പൊലിഞ്ഞും 
സൂര്യനാളങ്ങൾ പുല്കി പൊള്ളിച്ച മണൽ പാതകൾ നീളെ  
കാല്പാടുകൾ തീർത്തു കാലത്തിൻ കളിവള്ളമേറി 
ഒഴുകിയലയുന്നു ഓളങ്ങളിൽ തീരമണയുന്നതിനിയെന്നെന്നറിയാതെ 

Comments

Popular Posts