പേരില്ലാത്ത ഒരാഗ്രഹം

ഒരുനാള്‍ ഈ ജന്മ ശാഖിയില്‍ നിന്നും പറന്നു പോകേണമെന്നാല്‍
ആര്‍ദ്രമാം മണ്ണിന്റെ മടിയില്‍ മയങ്ങും ഒരു കുഞ്ഞു വിത്തിന്നകത്തെ
ജീവന്റെ തുള്ളിയില്‍ അലിഞ്ഞു ചേരാന്‍ കൊതിച്ചുപോകെ 
കണ്ടതും നുകര്ന്നതും   മതിവരാതെ  വീണ്ടും മനം തുടിക്കെ 
മുകിലമ്മ മാറിലെ അമൃതില്‍ നനഞ്ഞൊരു നാള്‍ 
ജീവന്റെ തുടിപ്പായ്  തളിര്‍ മിഴിക്കൂമ്പ്  മെല്ലെവിടത്തി നാമ്പുണന്നു നില്ക്കുവാന്‍ 
തെന്നല്‍ തലോടലില്‍ കന്നിവെയില്‍  മുത്തങ്ങളില്‍ വളര്ന്നുമെല്ലെ 
നനവാര്ന്ന മണ്ണിലേക്കാഴത്തില്‍ വേരുകളാഴ്ത്തി നിവര്ന്നു 
തണലും തണുപ്പും പകരും തരുവായി മാറാന്‍ 
നുകര്‍ന്നു നുകര്‍ന്ന് മാത്രം കടന്നുപൊയൊരു പോയ ജന്മത്തില്‍ നിന്നുമാറി 
തേനും സുഗന്ധവും നിറയും പൂക്കള്‍ വിടര്‍ത്താന്‍ 
ഭ്രമരവും ശലഭവും ഒരുപോലെ വന്നു തേനുണ്ട് പാറിപ്പറക്കാന്‍ 
വെയിലേറ്റു വാടുമ്പോള്‍ പാദം കടുക്കുമ്പോള്‍ 
ഉള്ളവും ഉടലും ഒരുപോലെ കുളിര്ക്കും തണുപ്പു പകര്ന്നു നല്കാന്‍ 
കൂടില്ലാ പറവകള്‍ക്കും അഗതികല്‍ക്കും അഭയമായ്‌ 
ഒടുവില്‍ തളിര്ക്കും ഇലയും കൊഴിയും വരേയ്ക്കും 
ഹരിത ഹസ്ത ശാഖികള്‍ നീര്ത്തി നില്‍ക്കാന്‍  

Comments

Popular Posts