പാദുകം
ഈ ജന്മ പാദുകം തേഞ്ഞു തീര്ന്ന വഴികളില്‍
ശ്വാസ ന്ശ്വസങ്ങല്ക്കിടയിലെ ശുന്യത നിത്യമായ് പുല്കുവാൻ
നശ്വരമാമീ നിമിഷത്തില്‍ നിന്നും ഒരനശ്വരമാം നിത്യതയും തേടി
നേടിയതും ചൂടിയതും വെട്ടിപ്പിടിച്ചതും പിന്നിലുപേക്ഷിച്ചു
നടന്നുപോയ വഴികളില്‍ ഒരിക്കല്ക്കൂടി കടന്നുപോകെ
കാണാതെ പോയതും നുകരാന്‍
മറന്നതും ആദ്യമായെന്നപോലെ....
പാദമാല്‍ ഭുമിയെ ആദ്യമായ് ചുംബിച്ച പൈദലായ് മാറവേ
മണ്ണിന്റെ നെഞ്ചിലെ ആര്‍ദ്രമാം സ്നേഹത്താല്‍ പാദം കുളിര്ക്കവേ
ഇനി എന്തിനാ പാദുകങ്ങള്‍ ഈ വഴികള്‍ തീരാതെ നീളവേ .........


Comments
Post a Comment