ചേർന്നൊഴുകാം

ഇഴ വേർപിരിഞ്ഞൊഴുകി പിന്നൊരേ ബിന്ദുവിൽ വന്ന്
ഒരുമിച്ചുചേർന്നൊഴുകും പുഴപോലെ ....
പൊയ്‌പ്പോയ ജന്മത്തിൽനിന്നടർന്നു പിന്നെയും
ഈ ജന്മ വീഥിയിൽ ഒരുമിച്ചു ചേർന്നു നടക്കാൻ വിധി ചേർത്തതാരെ
സഖീ നിന്നിഷ്ട ദേവനോ ഉൾകണ്ണെറിഞ്ഞ കാലമോ
അഴലിൻ നിഴലിലൊളിച്ചെന്നാലും അറിയാതെ പോകുമോ
സഖീ നിൻ ഉൾച്ചൂടിൽ പൊള്ളുമെന്നുള്ളം
കൈകോർത്തു മെല്ലെ നടക്കാം നമുക്കീ വഴി
ഇനിയുമൊരു സായന്തനത്തിൻ വിരൽ സ്പർശമേൽകും വരെ


Comments
Post a Comment