മൗനം

മൗനം ഒരായിരം നാവുള്ള മൗനം ...
പെയ്തു നിറയുന്നു ഒരായിരം  നാവുള്ള മൗനം ..
പാതിയെരിഞ്ഞൊരു മെഴുത്തിരിക്കിരുപുറം നാം 
മൗനശരങ്ങളാല്‍ മുറിവേറ്റു കേഴും നിമിഷങ്ങള്‍..
കണ്കോണിലൂറിയ മിഴിനീര്‍ തുള്ളികള്‍
പറയാതെപോയ പരിഭവങ്ങള്‍ പെയ്തുനിറയും 
മൗനം ഒരായിം നാവുള്ള മൗനം ...
മിഴികള്‍ മിഴികളെ തൊട്ട നേരം 
നേര്‍ത്തൊരു  തേങ്ങലില്‍ മൗനത്തിന്‍ നൂലിഴ പൊട്ടിയകന്നുപോയ് 
ഹൃദയ വികാരങ്ങള്‍തന്‍ താഴ്വരയില്‍ മഴയുടെ ഭാവം മാറുകയായ് 
മഴയതിന്നീറന്‍ വിരലുകളാലെ മഞ്ഞിന്‍  മുഖപടം മായ്ച്ചിടുമ്പോള്‍
തെളിനീരു പോലെ തെളിയുന്നുവുള്ളം ,
പറഞ്ഞതും പറയാതെപോയതും അറിയുന്നു തമ്മില്‍ 
വചാലമീ മൗനം വാചാലം ,ഒരായിരം നാവുള്ള മൗനം 

praveen

Comments

Post a Comment

Popular Posts