പേരാലും പൂവാകയും
പൂവാക വിത്തിനെ ഗർഭം ധരിച്ചപ്പോൾ മണ്ണ് ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടി, പ്രാർത്ഥനകളോടെ പ്രതീക്ഷയോടെ കാത്തിരുന്നു.
ഒരുനാൾ ജീവന്റെ നാമ്പു വിടർന്നു ആകാശത്തേക്ക് മിഴികൾ തുറന്നു.പതിയെ മണ്ണിലേക്ക് വേരുകൾ ആഴ്ത്തി..ഇലകൾ തളിർക്കുന്നതും ശിഖിരങ്ങൾ വളരുന്നതും മണ്ണ് സന്തോഷത്തോടെ നോക്കിനിന്നു.
പൂവാക വളരുമ്പോൾ മണ്ണ് പേരാൽ വിത്തിനെയും ഗർഭം ധരിച്ചു....
ഇതിനിടക്കെപ്പോഴോ അതു കിളിർത്തതും വളർന്നതും ആരും ശ്രദ്ധിച്ചില്ല,പേരാലിന് പൂവാകയെ പോലെ ശ്രദ്ധയാകാർശിക്കുന്ന പ്രത്യേകതകൾ ഒന്നുമില്ലായിരുന്നു.തന്നോട് പറ്റിചേർന്നവരെ കൂടെ കൂട്ടിയും തണൽ തേടി വന്നവർക്ക് തണലേകികിയും പേരാലും വളർന്നു.
വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവേശത്തോടെ ആകാശത്തേക്ക് ഉയർന്ന വാക ഒരിക്കൽപോലും മണ്ണിലേക്ക് നോക്കിയില്ല.വർണങ്ങൾ തീർത്തു വാക പൂത്തുയർന്നു.പേരാൽ വളർന്നുയരെ പോയില്ലെങ്കിലും അതിന്റെ ശിഖിരങ്ങളിൽ നിന്നു തന്നിലേക്ക് നീണ്ടു വരുന്ന കരങ്ങൾ മണ്ണ് ശ്രദ്ധിച്ചു.
ഒരുനാൾ ആ കരങ്ങളെല്ലാം മണ്ണിനെ തൊട്ടു, സ്നേഹ സ്പർശങ്ങളാൽ മണ്ണിനെ പുൽകുമ്പോഴും മണ്ണ് പ്രാര്ഥനായിലായിരുന്നു.... പൂവാകക്കായി....



Comments
Post a Comment