തർക്കം
കണ്ണിനും കണ്ണാടിക്കുമിടയിൽ ഒരു തർക്കമുണ്ടായി,
സർവ്വ ജീവികൾക്കും ലോകത്തെ കാണിച്ചുകൊടുക്കുന്നത് ഞാനാണെന്ന് കണ്ണ്
സർവ്വ ജീവികൾക്കും ലോകത്തെ കാണിച്ചുകൊടുക്കുന്ന നിനക്ക്
നിന്നെ കാണിച്ചുതരുന്നത് ഞാനാണെന്ന് കണ്ണാടി
ഇവർക്കിടയിൽ മൂക സാക്ഷിയായിരുന്നു വെളിച്ചം
തർക്കം മുറുകിയപ്പോൾ പെട്ടെന്ന് വെളിച്ചം അപ്രത്യക്ഷമായി
അവർക്കിടയിൽ ബാക്കിയായ കട്ടയിരുട്ടിൽ തർക്കം നിശബ്ദമായി....



Comments
Post a Comment