കാത്തിരുന്നൊരുനാൾ കൈകൾ കോർതു നാം 
ഈ മഴചാറ്റൽ നനഞ്ഞീ 
ഒർമകൾ പെയ്യുമീ ഇടനാഴികൾ  പിന്നിട്ടു കടന്നു പോകേ 
ആത്മാവിലാരൊ  തൊട്ടുവിളിക്കുന്നു  എവിടെയോ വച്ചു 
മുറിഞ്ഞു പോയൊരു സ്വകാര്യം പറഞ്ഞു തീർക്കാൻ 

എവിടെയാകാം എവിടെയാകാം 
ഈ മരതണലിൻ കുളിർഛായയിൽ  തെന്നൽ തലോടി കടന്നുപോകേ  

ഈറൻ ഇലച്ചാർത്തുകൾ തീർക്കുമീ  മർമരങ്ങളിൽ  മന്ത്രണങ്ങളിൽ 
അറിയുന്നു ഞാനാ ആത്മ സ്വകര്യത്തിൻ ആന്ദോളനം 

മനസ്സിൽ ഒളികകുന്നതെന്തോ മിഴികൾ പറയുന്നുവല്ലോ 
എവിടെയോവച്ചു മുറിഞ്ഞൊരാസ്വകാര്യം നമുക്കിനി 
പരസ്പരം കാതിൽ പറഞ്ഞുതീർക്കാം ....... 

Comments

Popular Posts