ഇന്നെലെകൾ , പോയ്മറഞ്ഞ വഴികളിൽ 
ഇതളൂർനുവീഴും പകലിൻ ഇരവിൻ സുമദളങ്ങൾ 
പൂത്തുലഞ്ഞ പുലരികൾ പോയ്മറഞ്ഞ സന്ധ്യകൾ 
നിഴലും നിലാവും ഇടകലർന നാളുകൾ.....

ഋതുഭേതഭംഗികൾ തെളിഞ്ഞും മറഞ്ഞും 

കാലരഥമേറിനാം യാത്രചെയ്തീടവെ 
പിന്നിട്ടവഴികലിലെങ്ങൊ നമുക്കന്യമായ്പ്പോയതെന്തോ 
ഓർമപ്പെടുത്തലായ് മാറുന്നുവല്ലോ

കണ്ണകന്നാൽ കൈവിരൽതുമ്പിൽനിന്നൂർനുപോയാൽ 
വേദനിക്കാൻ മാത്രമല്ല തേടിപ്പിടിക്കാൻ കൂടിവേണമീമനം 
ഓർമതൻ സുഗന്ധം നുകർന്നു മാത്രമല്ല 
ഗതാകാലനന്മകൾ പകർനതൊക്കെയും 
ഇന്നിൻ വഴികളിൽ  പൂത്തുനില്ക്കണം 

Comments

Popular Posts